വാട്ട്‌സ്ആപ്പ് പൊടിക്കൈകള്‍ – നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ

വാട്ട്‌സ്ആപ്പ് പൊടിക്കൈകള്‍ – നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടവ


കേരളത്തില്‍ നിലവില്‍ വാട്ട്‌സ്ആപ്പ് എന്ന്‍ കേള്‍ക്കാത്തവര്‍ വളരെ ചുരുക്കം ആയിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ കൈവശം ഉള്ളവരില്‍ ഭൂരിഭാഗവും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ ചില പൊടിക്കൈകള്‍ ചുവടെ പറയുന്നു.
WhatsApp Tips and Tricks
1) വാട്ട്‌സ്ആപ്പ് ഫോട്ടോകള്‍/വീഡിയോകള്‍ എങ്ങിനെ ഫോട്ടോറോള്‍ അല്ലെങ്കില്‍ ഗ്യാലറി ആപ്പില്‍ വരുന്നത് ഒഴിവാക്കാംവാട്ട്‌സ്ആപ്പ് വഴി വരുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും സ്വഭാവം നമ്മുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. ഇവ സാധാരണ ഫോണിലെ ഗ്യാലറി ആപ്പില്‍ കാണും. ഐഫോണില്‍ ഇതൊഴിവാക്കാന്‍ ഫോണിന്റെ സെറ്റിങ്ങ്സ് മെനുവില്‍ പോയി പ്രൈവസി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക അതില്‍ ഫോട്ടോസ് ടാബ് എടുക്കുക എന്നിട്ട് വാട്ട്‌സ്ആപ്പ് ഓപ്ഷന്‍ ഡിസെലക്ട്‌ ചെയ്യുക. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫോട്ടോകള്‍ ഇങ്ങനെ വരുന്നത് തടയാന്‍ കുറച്ച് പണിയാണ്. ES File Explorer പോലെയുള്ള ഒരു ഫയല്‍ എക്സ്‌പ്ലോറര്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് ഇമേജ് ഫോള്‍ഡറും, വീഡിയോ ഫോള്‍ഡറും കണ്ടെത്തുക. എന്നിട്ട് ഇവ രണ്ടിലും ‘.nomedia’ എന്ന പേരില്‍ ഓരോ ഫയല്‍ ഉണ്ടാക്കി സേവ് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഗ്യാലറി ആപ്പ് ഈ ഫോള്‍ഡറുകള്‍ സ്കാന്‍ ചെയ്യുന്നത് നിര്‍ത്തും.
2) പ്രോഫൈല്‍ ചിത്രത്തിന്റെ ആക്‌സസ് നിയന്ത്രണ വിധേയമാക്കുക
നിങ്ങളുടെ പ്രോഫൈല്‍ ചിത്രം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിലാണ് വാട്ട്‌സ്ആപ്പില്‍ ഉണ്ടാകുക. ഇത് മാറ്റാന്‍ പ്രൈവസി മെനുവിലെ പ്രൊഫൈല്‍ പിക്ചര്‍ ഷെയറിംഗ് ‘കോണ്ടാക്ട്‌സ് ഒണ്‍ലി’ ആക്കിയാല്‍ മതിയാകും.
3)‘ലാസ്റ്റ് സീന്‍’ ഓപ്ഷന്‍ ഇങ്ങനെ ഒഴിവാക്കാം
ഇതിനായി വാട്ട്‌സ്ആപ്പ് സെറ്റിങ്ങ്സ് മെനു എടുക്കുക തുടര്‍ന്ന് Account -> Privacy -> Last Seen പോയി ഡിആക്റ്റിവേറ്റ് ചെയ്യാം.
4) ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ട്‌ ഡിആക്റ്റിവേറ്റ് ചെയ്യുക
ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ട്‌ നഷ്ടപ്പെട്ട ഫോണില്‍ ഡിആക്റ്റിവേറ്റ് ചെയ്യാന്‍ നിങ്ങള്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടില്‍ ഉപയോഗിച്ചിരിക്കുന്ന നമ്പര്‍ ഉപയോഗിച്ച് വേറൊരു ഫോണില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുക. നഷ്ടപ്പെട്ട ഫോണിലാണ് നിങ്ങള്‍ ഉപയോഗിക്കുന്ന സിം ഉള്ളതെങ്കില്‍ ആ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ്‌ സിം വേണ്ടി വരും ഇങ്ങനെ ചെയ്യാന്‍.
5) വെബില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്
ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സ്ആപ്പ് ലോഗ് ഇന്‍ ചെയ്യാനുള്ള സംവിധാനം അടുത്തിടെയാണ് പുറത്തിറക്കിയത്. അതിനാല്‍ തന്നെ ഇതിന്റെ സുരക്ഷയും പ്രധാനമാണ്. ഒരിക്കല്‍ ലോഗ് ഇന്‍ ചെയ്താല്‍ ഡെസ്‌ക്ടോപ്പ് പതിപ്പ് ലോഗ് ഔട്ട് ചെയ്യാന്‍ മറക്കരുത്.

Comments

Popular posts from this blog

Dream League Soccer 2016 Logo & Kits

Clash Of Clans MOD (unlimited gems)

കേരളത്തിലോടുന്ന ലോ ഫ്ലോര്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ വിവരങ്ങളറിയാന്‍ ഒരു മൊബൈല്‍ ആപ്പ്