SSLC, HSE, VHSE പരീക്ഷാഫലം അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്
SSLC, HSE, VHSE പരീക്ഷാഫലം അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്
കേരള സര്‍ക്കാര്‍ നടത്തുന്ന SSLC, HSE, VHSE പരീക്ഷാഫലം അറിയാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് എത്തിയിരിക്കുന്നു. സഫലം എന്നാണ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പേര്. ഐടി അറ്റ് സ്കൂളിന് വേണ്ടി Technocuz എന്ന കമ്പനിയാണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. ഏപ്രില്‍ 18ന് ആണ് ഈ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയത്.
ആന്‍ഡ്രോയ്ഡ് ഒഎസ് 2.2 അല്ലെങ്കില്‍ അതിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും, ടാബുകളിലും സഫലം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ആപ്പില്‍ ഫലം അറിയേണ്ട പരീക്ഷ തെരഞ്ഞെടുത്ത് രജിസ്റ്റര്‍ നമ്പര്‍ എന്റര്‍ ചെയ്ത് നിങ്ങള്‍ക്ക് പരീക്ഷാഫലം കാണാം. പരീക്ഷാഫലം പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റില്‍ ഫോണില്‍ സേവ് ചെയ്യാം. ഒന്നില്‍ കൂടുതല്‍ ഫലം സേവ് ചെയ്യാന്‍ കഴിയും. സേവ് ചെയ്ത ഫയല്‍ പിന്നീട് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും നോക്കാന്‍ കഴിയും. പരീക്ഷാഫലം ഫെയ്സ്ബുക്ക്, വാട്ട്‌സാപ്പ്, തുടങ്ങിയ ആപ്പുകളിലേക്ക് ഷെയര്‍ ചെയ്യാനുമുള്ള സംവിധാനവുമുണ്ട്.
സഫലം ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഈ ലിങ്ക് https://play.google.com/store/apps/details?id=com.technocuz.saphalam സന്ദര്‍ശിക്കുക.