ഓണ്‍ലൈന്‍ ആയി ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന ചില സൗജന്യ വെബ്ബ് അപ്ലിക്കേഷനുകള്‍



Picozu  web image editor ഓണ്‍ലൈന്‍ ആയി ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ സഹായിക്കുന്ന ചില സൗജന്യ വെബ്ബ് അപ്ലിക്കേഷനുകള്‍




ഫോട്ടോഷോപ്പ് പോലെയുള്ള ഇമേജ് എഡിറ്റിംഗ് ടൂള്‍ ലഭ്യമല്ലാത്ത സമയത്ത് ഓണ്‍ലൈന്‍ ഇമേജ് എഡിറ്റിംഗ് ടൂളുകള്‍ വളരെ പ്രയോജനകരമായിരിക്കും. കാരണം നമ്മള്‍ പ്രത്യേകം സോഫ്റ്റ്‌വെയര്‍ ഒന്നും കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട. ആ സേവനം നല്‍കുന്ന വെബ്സൈറ്റിലേക്കു ഇമേജ് അപ്‌ലോഡ്‌ ചെയ്ത് അതില്‍ വച്ച് തന്നെ ഇമേജ് എഡിറ്റ്‌ ചെയ്യാം.
picmonkey എന്ന വെബ്സൈറ്റ് വഴി സൗജന്യമായി നിങ്ങള്‍ക്ക് ഫോട്ടോ എഡിറ്റ്‌ ചെയ്യാം. ഇതില്‍ ചില ഇമേജ് എഫക്റ്റുകളും, ഫോട്ടോ എഡിറ്റിംഗ് ടൂളുകളും പ്രീമിയം ഉപഭോക്താക്കള്‍ക്ക്‌ മാത്രമേ ലഭ്യമാകൂ.
Picozu മറ്റൊരു സൗജന്യ ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിംഗ് ടൂള്‍ ആണ്. ധാരാളം സവിശേഷതകളോട് കൂടിയ മനോഹരമായ യൂസര്‍ ഇന്റര്‍ഫേയ്സ് ആണ് ഇതിനുള്ളത്.
picmonkey വഴി നിലവില്‍ ഉള്ള ഇമേജ് മാത്രമേ എഡിറ്റ്‌ ചെയ്യാന്‍ കഴിയൂ. പക്ഷെ Picozu വഴി ഇത് കൂടാതെ നമുക്ക് ഇമേജ് നിര്‍മ്മിക്കാം. Picozuവില്‍ വെബ്കാം വഴി ഫോട്ടോ എടുത്ത് ആ ഫോട്ടോ എഡിറ്റ്‌ ചെയ്യാന്‍ സാദിക്കും. ഫോട്ടോഷോപ്പ്, ജിംപ് എന്നിവയില്‍ ഉള്ളത് പോലെ ലെയര്‍ അടിസ്ഥാനമാക്കി ഉള്ള ഇമേജ് എഡിറ്റിംങ്ങും ഇതില്‍ സാധ്യമാണ്. Picozuവിന്റെ ബ്രൌസര്‍ എക്സ്ടെന്‍ഷന്‍ അല്ലെങ്കില്‍ ആഡ്ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ ബ്രൌസറില്‍ നമുക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാകും.

Comments

Popular posts from this blog

Dream League Soccer 2016 Logo & Kits

Clash Of Clans MOD (unlimited gems)

BARCELONA KITS & LOGO URL DREAM LEAGUE SOCCER 2018