Posts

Showing posts from December, 2017

മികച്ച 10 ടോറെന്റ് വെബ്സൈറ്റുകള്‍ – 2018

Image
ലോകത്തെ മികച്ച പത്ത് ടോറെന്റ് വെബ്സൈറ്റുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. 1) The Pirate Bay ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ടോറെന്റ് വെബ്സൈറ്റാണിത്. 2001ലാണ് വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഏകദേശം 100 കോടി പേജ് വ്യൂ ഒരു മാസം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പലര്‍ക്കും ടോറെന്റ് എന്നുപറഞ്ഞാല്‍ ആദ്യം മനസില്‍ ഓടിയെത്തുക The Pirate Bay എന്നായിരിക്കും. ഈ വെബ്സൈറ്റിനും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പല രീതിയിലുള്ള നിയമകുരുക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിനെയെല്ലാം മറികടന്ന് ഇപ്പോഴും ഈ വെബ്സൈറ്റ് നിലനില്‍ക്കുന്നു. 2) KickassTorrents 2009ല്‍ സേവനം തുടങ്ങിയ വെബ്സൈറ്റാണിത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സന്ദര്‍ശകരെ ഉണ്ടാക്കാന്‍ കഴിഞ്ഞു ഇവര്‍ക്ക്. ഇവരുടെ .com ഡൊമൈന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പിടിച്ചടക്കിയത് മൂലം അവര്‍ക്ക് .ph ഡൊമൈനിലേക്ക് മാറേണ്ടി വന്നു. യുകെ, ഇറ്റലി എന്നിവിടങ്ങളില്‍ ഈ വെബ്സൈറ്റ് ബ്ലോക്ക്‌ ചെയ്യപ്പെട്ടിരിക്കുകയാണ്. 3) Torrentz  ഈ വെബ്സൈറ്റ് റ്റോറെന്റ് ഫയലുകള്‍ ഹോസ്റ്റ് ചെയ്യുന്നില്ല. Torrentz ഒരു റ്റോറെന...

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍

Image
ഗൂഗിള്‍ ഉപഭോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍ പരിചയപ്പെടുത്തുന്നു. ഒരു സാധാരണ യൂസറിന് ഈ ലിങ്കുകള്‍ അത്ര പെട്ടന്ന് കണ്ടെത്താന്‍ കഴിയില്ല. 1)  https://www.google.com/ads/preferences നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഒരു പ്രൊഫൈല്‍ നിര്‍മ്മിക്കുന്നു. നിങ്ങളുടെ വയസ്സ്, ലിംഗം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രൊഫൈലില്‍ ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരസ്യം ഗൂഗിള്‍ കാണിക്കുന്നു. മുകളില്‍പ്പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബില്‍ ഗൂഗിള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്ന് മനസിലാക്കാം. 2)  https://www.google.com/takeout ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ കലണ്ടര്‍, യുട്യൂബ്, ഗൂഗിള്‍ ബുക്ക്‌മാര്‍ക്സ്‌ തുടങ്ങി ഗൂഗിളിന്റെ 15ല്‍ കൂടുതല്‍ സേവനങ്ങളിലുള്ള നിങ്ങളുടെ വിവരങ്ങള്‍ കംപ്രസ്സ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ മുകളില്‍ കൊടുത്ത takeout ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി. 3)  https://support.google.com/legal നിങ്ങളുടെ അറിവോടെ...

വിന്‍ഡോസ്‌ 10 ല്‍ നിങ്ങള്‍ക്ക് സഹായകമാകുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്

Image
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒഎസ് ആയ വിന്‍ഡോസ്‌ 10 ന്റെ ഉപയോഗം എളുപ്പമാക്കാന്‍ സഹായിക്കുന്ന 18 കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. 1) Windows key + A  ആക്ഷന്‍ സെന്റര്‍ തുറക്കുന്നു. 2) Windows key + C  പേര്‍സണല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയെ listening മോഡില്‍ തുറക്കുന്നു. 3) Windows key + I  സെറ്റിങ്ങ്സ് വിന്‍ഡോ തുറക്കുന്നു. 4) Windows key + L  പിസി ലോക്ക് ചെയ്യുന്നു / യൂസര്‍ അക്കൗണ്ട്‌ പെട്ടന്ന് മാറ്റാന്‍ സഹായിക്കുന്നു. 5) Windows key + D  Display and hide the desktop. 6) Windows key + E  ഫയല്‍ എക്സ്‌പ്ലോറര്‍ തുറക്കുന്നു. 7) Windows key + S  സെര്‍ച്ച്‌ വിന്‍ഡോ തുറക്കുന്നു. 8) Windows key + Number  ടാസ്ക്ക് ബാറില്‍ പിന്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ അവയുടെ ഓര്‍ഡര്‍ അടിസ്ഥാനത്തില്‍ തുറക്കുന്നു. 9) Windows key + Arrow key  Snap app windows left, right, corners, maximize, or minimize. 10) Windows key + Ctrl + D  വെര്‍ച്ച്വല്‍ ഡെസ്ക്ടോപ്പ് ആഡ് ചെയ്യുന്നു. 11) Windows key + Ctrl + Lef...

ഫോണിൽ ഇനി മലയാളം ടൈപ്പ് ചെയ്യേണ്ട, ചുമ്മാ പറഞ്ഞാൽ മതി ഗൂഗിൾ നിങ്ങൾക്ക് വേണ്ടി ടൈപ്പ് ചെയ്യും

Image
ഫോണിൽ ഇനി നിങ്ങൾ മലയാളം ടൈപ്പ് ചെയ്‌ത്‌ ബുദ്ധിമുട്ടേണ്ട. ഫോണിൽ മലയാളത്തിൽ പറഞ്ഞാൽ മതി ഗൂഗിൾ നിങ്ങൾക്ക് വേണ്ടി മലയാളം ടൈപ്പ് ചെയ്തുതരും. സംഗതി അടിപൊളിയാണ്. ഈ സംവിധാനം ആൻഡ്രോയ്‌ഡ് ഫോണുകളിൽ മാത്രമേ ഇപ്പോൾ ലഭിക്കൂ. ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കിൽ മാത്രമേ ഈ സേവനം ഉപയോഗിക്കാൻ കഴിയൂ. ഇതിന്റെ ഓഫ്‌ലൈൻ പതിപ്പ് ഇപ്പോൾ ലഭ്യമല്ല. ഈ സേവനം നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാൻ ആദ്യം  ജിബോർഡ്  അഥവാ ഗൂഗിൾ കീബോർഡ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. എന്നിട്ട് ഫോൺ സെറ്റിങ്‌സിലെ Languages & input സെക്ഷനിൽ പോയി ഗൂഗിളിന്റെ വോയിസ് ടൈപ്പിങ്ങ് പ്രാവർത്തികമാക്കി അതിന്റെ പ്രാഥമിക ഭാഷ മലയാളം ആയി സജ്ജീകരിക്കുക. ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഓൺ ആയിരിക്കുകയാണെന്ന് ഉറപ്പ് വരുത്തുക തുടർന്ന് നിങ്ങൾക്ക് ടൈപ്പ് ചെയ്യേണ്ട സ്ഥലത്ത് പോയി ടച്ച് ചെയ്യുക. ഗൂഗിൾ വോയിസ് ടൈപ്പിങ് തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ മൈക്ക് ഐക്കണിൽ അമർത്തി നിങ്ങൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യേണ്ടത് പറയുക. നിങ്ങൾ ടൈപ്പ് ചെയ്യാൻ ഉദ്ദേശിച്ച സ്ഥലത്ത് നിങ്ങൾ മലയാളത്തിൽ പറഞ്ഞത് തനിയെ ടൈപ്പ് ചെയ്തു വരുന്നതായിട്ട് കാണാം. നിങ്ങളുടെ ഫോണി...